Monday, January 12, 2026

അയോധ്യയിലെ തർക്കമന്ദിര കേസ്; വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ്, വിഎച്ച്പി

ദില്ലി: അയോധ്യയിലെ തർക്കമന്ദിരത്തിന്റെ കേസിലെ വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസും വിഎച്ച്പിയും. വിധി എല്ലാവരും അംഗീകരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. സത്യം പുറത്തു വന്നുവെന്നും വിധിയെ എതിർത്ത് പ്രസ്താവന ഇറക്കുന്നവർ നിയമപരമായി കോടതി വിധിയെ മാനിക്കാൻ പഠിക്കണമെന്നും വിഎച്ച്പി പ്രതികരിക്കുന്നു. സമുന്നത നേതാക്കളെ കേസിൽ പെടുത്തിയത് കോൺഗ്രസിന്റെ ഗൂഢാലോചനയായിരുന്നുവെന്നും വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പള്ളി തകർത്തത് ആകസ്മികം ആയിരുന്നുവെന്നും ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നുമാണ് ലക്നൗവിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. ആസൂത്രണം നടന്നതിന് തെളിവില്ലെന്നും കോടതി കണ്ടെത്തി ഇതേ തുടര്‍ന്നാണ് എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരെയും വെറുതേ വിട്ടത്.

Related Articles

Latest Articles