Friday, May 3, 2024
spot_img

ആധാർ നമ്പർ തെറ്റിച്ചാൽ ഇനി 10000 രൂപ പിഴ

ദില്ലി: തെറ്റായ ആധാര്‍ നമ്പര്‍ നൽകുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ. നമ്പര്‍ തെറ്റിച്ച് നല്‍കിയാല്‍ ഇനിമുതൽ 10,000 പിഴ നൽകേണ്ടിവരും. പെര്‍മനന്‍റ് അക്കൗണ്ട് നമ്പർ (പാന്‍) നൽകേണ്ട ചിലയിടങ്ങളിൽ ഇപ്പോൾ ആധാർ ഉപയോഗിക്കാൻ ആദായ നികുതി നിയമപ്രകാരം അനുമതിയുണ്ട്. ഇത്തരത്തിൽ പാൻ നമ്പറിന് പകരം പകരം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക.

പാൻ കാർഡിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് ആദായ നികുതി വകുപ്പ് അനുമതി നല്‍കിയത്. 1961ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതി വരുത്തി അവതരിപ്പിച്ച 2019ലെ സാമ്പത്തിക ബില്ലിലാണ് പാനിനു പകരം ആധാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ജീമാറ്റ് അക്കൗണ്ട് തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ഥ ഇടപാടുകള്‍ക്കായി രണ്ടു തവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപയാകും പിഴ.

Related Articles

Latest Articles