Friday, January 9, 2026

കൊവിഡ് സാഹചര്യം വിലയിരുത്തൽ; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്; കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കോവിഡ് സ്ഥിതി ചർച്ചയാവും

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച.
അതേസമയം കൊവിഡ് വാക്സിനുകളില്‍ ചിലതിന്റെ പരീക്ഷണം അന്തിമഘട്ടത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അതിന്റെ വിതരണം സംബന്ധിച്ച കാര്യങ്ങളും അടിയന്തിരമായി വാക്സിന് അംഗീകാരം നല്‍കുന്നതിനെകുറിച്ചും ചര്‍ച്ച ചെയ്യും.

രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

Related Articles

Latest Articles