Thursday, January 8, 2026

ലോകത്തിന് മാതൃകയായി പാക്കിസ്ഥാന്‍ വിദ്യാര്‍ഥികളുടെ നേരെ ഇന്ത്യയുടെ സഹായഹസ്തം

ദില്ലി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ പാക്കിസ്ഥാന്‍ കൈവിട്ട വിദ്യാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിച്ച് സഹായിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ഥികളെ തിരിച്ച് നാട്ടില്‍ എത്തിക്കാന്‍ തയ്യാറല്ലെന്ന് നേരത്തെ പാക്കിസ്ഥാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്. നൂറുകണക്കിന് പാക്കിസ്ഥാന്‍ പൗരന്മാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്. നേരത്തെ പാക് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ചൈനയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. വുഹാനില്‍ അകപ്പെട്ടുപോയ സ്വന്തം പൗരന്മാരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പാക്കിസ്ഥാന്‍ മാതൃകയാക്കണമെന്ന് ഇമ്രാന്‍ ഖാനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles