Wednesday, January 7, 2026

ഇനി ജീവിതത്തിന്റെ ഇന്നിങ്സ്: ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം വിജയ് ശങ്കര്‍ വിവാഹിതനായി; വധു വൈശാലി വിശ്വേശരന്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ ഓഗസ്റ്റ് 20ന് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഐപിഎലില്‍ വിജയ് ശങ്കറിന്റെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബുധനാഴ്ച ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

ഈ വിശേഷദിവസത്തില്‍ വിജയ് ശങ്കറിന് എല്ലാ ആശംസകളും നേരുന്നതായി നവദമ്പതികളുടെ ചിത്രം പങ്കുവച്ച്‌ സണ്‍റൈസേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. കെ എല്‍ രാഹുല്‍, യുസ്‌വേന്ദ്ര ചഹല്‍, കരുണ്‍ നായര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു. 2018ല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്ബരയിലാണ് വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറിയത്.

Related Articles

Latest Articles