Friday, April 26, 2024
spot_img

അൽപം ആശ്വസിക്കാം; കൂടുതല്‍ ഇളവുകളോടെ കോവിഡ് മാര്‍ഗരേഖ പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മൂലം ഉണ്ടായിരുന്ന നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ലോകം. സിനിമ തിയറ്ററുകളില്‍ കൂടുതല്‍ പ്രവേശനം അനുവദിച്ചും, സ്വിമ്മിങ് പൂള്‍ തുറക്കാന്‍ അനുമതി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പുതിയ കോവിഡ് മാര്‍ഗരേഖ പുറത്തിറക്കി. ഇത് ഫെബ്രുവരി 1 മുതലാണ് പ്രാബല്യത്തില്‍ വരിക. കൂടാതെ നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കാന്‍ അനുമതി. മറ്റുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഫെബ്രുവരി ഒന്നു മുതല്‍ നീക്കുന്നത്. സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കും.

അതേസമയം തിയറ്ററുകളില്‍ 50 ശതമാനം പേര്‍ക്കാണ് നിലവില്‍ പ്രവേശനം. ഇത് വര്‍ധിപ്പിക്കും. വര്‍ധന എത്രത്തോളം ഉണ്ടാവുമെന്നത് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച മാര്‍ഗരേഖ വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കും എന്നാണ് സൂചന. മത, കായിക, വിദ്യാഭ്യാസ, സാമൂഹിക പരിപാടികളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും അനുമതി നല്‍കി. സംസ്ഥാനാന്തര യാത്രാനിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. രാജ്യാന്തര വിമാന സര്‍വീസുകള്‍ സംബന്ധിച്ച് വ്യോമയാന മന്ത്രാലവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിക്കൊണ്ടുള്ള അറിയിപ്പില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles