Monday, May 27, 2024
spot_img

ഐഎഫ്‌എഫ്കെ: ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം ഷീൻ ലുക് ഗൊദാർദിന്, രജിസ്ട്രേഷൻ 30 മുതൽ

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഫ്രഞ്ച് ചലച്ചിത്രകാരൻ ഷീൻ ലുക് ഗൊദാർദിന്. ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കമല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഷീൻ ലുക് ഗൊദാർദിന്റെ അസാന്നിദ്ധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനായിരിക്കും പുരസ്‌കാരം ഏറ്റുവാങ്ങുക. പത്തുലക്ഷം രൂപയാണ് സമ്മാനത്തുക.

അതേസമയം മേളയിലെ ഡെലിഗേറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് അടുത്തമാസം പത്തുമുതല്‍ ചലച്ചിത്ര മേള നടക്കുന്നത്.

പാസ് നൽകുന്നതിന് മുമ്പ് ആന്റിജൻ പരിശോധന ഉണ്ടാകും. പരിശോധനയുടെ പൂർണ്ണ ചിലവ് അക്കാദമി വഹിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന കലാപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. റിസർവേഷൻ ചെയ്യുന്നവർക്ക് മാത്രമേ സിനിമ കാണാൻ കഴിയൂ.

Related Articles

Latest Articles