Monday, December 15, 2025

വ്യോമസേനയുടെ മിഗ്- 21 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

ദില്ലി: രാജസ്ഥാനിലെ ജയ്‌സാല്‍മീറിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 (MiG-21) യുദ്ധവിമാനം തകര്‍ന്നു വീണു. അപകടത്തില്‍ വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹ മരിച്ചു. ജയ്‌സാൽമീറിലെ ഇന്ത്യ-പാക് അതിർത്തിക്കടുത്തുള്ള സുദാസിരി ഗ്രാമത്തിലാണ് സംഭവം. പരിശീലന പറക്കലിന് ഇടെയാണ് അപകടമുണ്ടായത്. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരിവിട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ കുനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സൈനിക മേധാവിയടക്കം 14 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇന്നലെ വ്യോമസേനയുടെ വിമാനം തകർന്നുവീണത്. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ഏഴ് വിമാനങ്ങള്‍ തകര്‍ന്നു വീണതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.

Related Articles

Latest Articles