Monday, June 17, 2024
spot_img

ജമ്മുവിൽ ഇന്‍ഡ്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; അപകടം പരിക്കേറ്റ സൈനികനെ രക്ഷിക്കാനുള്ള യാത്രക്കിടെ; ആളപായം ഇല്ലന്ന് സൂചന

ശ്രീനഗര്‍: ജമ്മു കശ്മീരിലെ (Jammu and Kashmir) ഗുരെസ് സെക്ടറിലെ ബറോം മേഖലയിൽ വെള്ളിയാഴ്ച ഇന്ത്യൻ ആർമി ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു. ഗുരെസ് മേഖലയിൽ പരിക്കേറ്റ സൈനികനെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്ടർ തകർന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹെലികോപ്റ്റർ ജീവനക്കാരുടെ രക്ഷാപ്രവർത്തനത്തിനായി സുരക്ഷാ സേനയുടെ തിരച്ചിൽ സംഘം മഞ്ഞുവീഴ്ചയുള്ള പ്രദേശത്തെത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടത്തിൻറെയും കാരണം വ്യക്തമല്ല.

മൂവിംഗ് മാപ്പ് ഡിസ്‌പ്ലേ, ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിംഗ് സിസ്റ്റം, വെതർ റഡാർ തുടങ്ങിയ പ്രധാന ഫീച്ചറുകൾ ഇല്ലാത്ത ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററാണ് ചീറ്റ. ഇതിന് ഒരു ഓട്ടോപൈലറ്റ് സംവിധാനവും ഇല്ല, മോശം കാലാവസ്ഥയിൽ ഒരു പൈലറ്റ് വഴിതെറ്റിയാൽ അത് വിനാശകരമായിരിക്കും. 200 ചീറ്റ ഹെലികോപ്റ്ററുകളാണ് കരസേനയ്ക്കുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് 30 ലധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ 40 ലധികം ഉദ്യോഗസ്ഥർ മരിച്ചിട്ടുണ്ട്.

Related Articles

Latest Articles