Friday, May 24, 2024
spot_img

‘കടക്കെണിയിൽനിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലന്ന് ഉറപ്പായി; കേന്ദ്രഫണ്ടിൽ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിൽ’; കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയ ബജറ്റെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാര്‍ക്ക് ഇളവുകള്‍ ഇല്ലാതെ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്. തൊഴിലവസരങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ തൊഴില്‍ രഹിതരെ കൂടുതല്‍ അവഗണിക്കുകയാണ് ബജറ്റെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും കേന്ദ്ര പദ്ധതികൾ അല്ലാതെ കേരളത്തിന്റെ വകയായി ഒന്നുമില്ല. പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രം കുറച്ച നികുതിഇളവ് സംസ്ഥാനം നൽകിയിരുന്നുവെങ്കിൽ വില വർധനയുടെ ആഘാതം കുറയ്ക്കാമായിരുന്നു. കേന്ദ്രബജറ്റിന്റെ പുനര്‍വായന മാത്രമാണ് സംസ്ഥാന ബജറ്റെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രപദ്ധതികള്‍ മാത്രമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. വലിയ വികസന മുരടിപ്പാണ് കേരളം നേരിടുന്നത്. കടക്കെണിയിൽനിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലന്ന് ഉറപ്പായതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles