Tuesday, October 13, 2026

തിരിച്ചടിച്ച് യുക്രൈൻ; റഷ്യയുടെ 5 വിമാനങ്ങൾ വെടിവച്ചിട്ടു, ഹെലികോപ്ടർ തകർത്തു, യുക്രൈന്‍-റഷ്യ പോരാട്ടം കനക്കുന്നു

യുക്രെയ്ന്‍: റഷ്യ – യുക്രൈൻ പോരാട്ടം കനക്കുന്നു. റഷ്യയ്ക്ക് നേരെ തിരിച്ചടിച്ച്‌ യുക്രെയ്നും. റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും യുക്രെയ്ന്‍ സൈന്യം വെടിവച്ചിട്ടു. ലുഹാന്‍സ്ക് മേഖലയിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടത്.

കിഴക്കന്‍ യുക്രെയ്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തലസ്ഥാനമായ കീവിന് സമീപം വെടിവയ്പ്പും സ്ഫോടനങ്ങളുമുണ്ടായത്.

റഷ്യ ആക്രമിച്ചതിന് പിന്നാലെ തിരിച്ചടിക്കുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായിക്കഴിഞ്ഞു. യുക്രയ്നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുത്. ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും യുക്രെയ്‍ന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

Related Articles

Latest Articles