Wednesday, December 31, 2025

ഡ്യൂട്ടിക്കിടെ കുറി അണിഞ്ഞോളു കുഴപ്പമില്ല; ഇന്ത്യന്‍ വംശജന് പ്രത്യേക അനുമതി നൽകി അമേരിക്കന്‍ വ്യോമസേന

അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ ദര്‍ശന്‍ ഷായ്ക് ഡ്യൂട്ടിയിലായിരിക്കുമ്പോൾ കുറി അണിയാന്‍ അനുമതി നൽകി. വ്യോമിങ്ങിലെ എഫ്‌ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ എയര്‍മാനാണ് ദര്‍ശന്‍ ഷാ. കഴിഞ്ഞ ഫെബ്രുവരി 22നാണ് ഔദ്യോഗിക അനുമതിയായി കുറി അണിയാൻ അനുവാദം നല്‍കിയത്. അമേരിക്കയിലെ മിനസോട്ടയിലെ ഈഡന്‍ പ്രയറിലാണ് ഷാ താമസിക്കുന്നത്. ഡ്യൂട്ടിയില്‍ കുറി ധരിക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള നിരവധിപേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്.

90-ാമത് ഓപ്പറേഷണല്‍ മെഡിക്കല്‍ റെഡിനസ് സ്‌ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട എയറോസ്‌പേസ് മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഷായ്ക്ക് യുഎസ് എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് അനുമതി ലഭിക്കുന്നത്.

ടെക്‌സാസ്, കാലിഫോര്‍ണിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ സന്ദേശമയക്കുന്നുണ്ട്. അവരെ സംബന്ധിച്ച് ഇത് പുതിയ കാര്യമാണ്. അവര്‍ മുമ്പ് കേട്ടിട്ടില്ലാത്തതും അസാധ്യമാണെന്ന് കരുതിയതുമായ കാര്യം. പക്ഷേ അത് സംഭവിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles