Saturday, May 18, 2024
spot_img

ഭാരതീയ തീര സംരക്ഷണ സേന 15 സിറിയക്കാരെ രക്ഷപ്പെടുത്തി

ജൂൺ 21 ന് മംഗലാപുരം തീരത്തിനടുത്തു അപകടത്തിൽ പെട്ട പതിനഞ്ചു സിറിയക്കാരെ ദ്രുത ഗതിയിൽ നടത്തിയ രക്ഷ പ്രവർത്തനത്തിലൂടെ ഭാരതീയ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. സിറിയൻ പതാക വഹിച്ചിരുന്ന എംവി പ്രിൻസസ് എന്ന വിദേശ കപ്പലാണ് മംഗലാപുരം തീരത്തിനടുത്തു അപകടത്തിൽ പെട്ടത്.

കാലാവസ്ഥ പ്രതികൂലമായിരിന്നിട്ടും തീര സംരക്ഷണ സേനയുടെ വിക്രം, അമർത്യ എന്നീ കപ്പലുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലെബനണിൽ നിന്ന് മലേഷ്യയിലേക്ക് പോകുകയായിരുന്ന സിറിയൻ കപ്പൽ വെള്ളം കയറി മുങ്ങി തുടങ്ങിയതിനാൽ ഉപേക്ഷിക്കുകയായിരുന്നു. മോശം കാലാവസ്ഥയെ അതിജീവിച്ച് ദ്രുത ഗതിയിലും മികച്ച ഏകോപനത്തിലൂടെയും നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യൻ മഹാ സമുദ്ര മേഖലയിലെ രക്ഷാപ്രവർത്തനങ്ങളുടെ നോഡൽ ഏജൻസി എന്ന നിലയിൽ തീര സംരക്ഷണ സേനയുടെ കഴിവ് തെളിയിക്കുന്നതായിരുന്നു.

Related Articles

Latest Articles