പാരിസ് : കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ ഒറ്റപ്പെട്ട മലയാളികളുള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘത്തിനു സഹായഹസ്തവുമായി ഇന്ത്യന്‍ എംബസി. ഇന്ത്യയിലേക്കു പോകാനുള്ള വഴി തേടുമെന്നും സാധിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കു ഫ്രാന്‍സില്‍ എല്ലാ സൗകര്യങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും എംബസി ഉറപ്പ് നല്‍കി.ഫ്രാന്‍സില്‍ കോവിഡ് തടയാന്‍ മുന്നറിയിപ്പില്ലാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് 11 അംഗ സംഘം ഇന്ത്യയിലേക്ക് വരാന്‍ കഴിയാതെ കുടുങ്ങിയത്.പാരിസില്‍നിന്ന് എഴുന്നൂറിലേറെ കിലോമീറ്റര്‍ ദൂരെയുള്ള നഗരത്തിലെ വിദ്യാര്‍ഥികളാണിവര്‍. ഈ മാസം 20ന് എയര്‍ ഇന്ത്യയിലാണു വിദ്യാര്‍ഥികള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ഫ്രാന്‍സിലും ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെ വിമാനം ടേക്ക് ഓഫ് ചെയ്യില്ലെന്ന് അറിയിച്ച എയര്‍ ഇന്ത്യ, റീഫണ്ട് ചെയ്യില്ലെന്നും വ്യക്തമാക്കിയതോടെ വിദ്യാര്‍ഥികള്‍ വലഞ്ഞു. ഇന്ത്യന്‍ എംബസിയുടെ ഇപ്പോഴത്തെ അറിയിപ്പ് ഒരു ആശ്വാസമായിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…