മലപ്പുറം: കോവിഡ്-19 പകരുമെന്ന് ഭയന്ന് ഖത്തറില്‍ നിന്നും വന്ന മകനെ ഉപേക്ഷിച്ച് പിതാവും മാതാവും വീട്ടില്‍നിന്നും ഇറങ്ങിപ്പോയി.
ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളം വഴി ഖത്തറില്‍ നിന്നെത്തിയ മലപ്പുറം അരിയല്ലൂര് സ്വദേശിയായ യുവാവിനാണ് ഈ ദുരവസ്ഥ . കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാവുകയും രോഗലക്ഷണങ്ങളില്ലെന്ന് കാണുകയും ചെയ്തിരുന്നു. ഇക്കാര്യം മകന്‍ മാതാവിനെയും പിതാവിനേയും അവിടെവെച്ചു തന്നെ ഫോണില്‍ വിളിച്ചു പറഞ്ഞതായാണ് വിവരം.എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും രണ്ടാഴ്ച ശ്രദ്ധിച്ച് വീട്ടില്‍ കഴിയാനും നിര്‍ദ്ദേശിച്ചാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് അയച്ചത്.
അരിയല്ലൂര്‍ വീട്ടിലെത്തിയ ഉടന്‍ പിതാവും മാതാവും വീടുവിട്ടിറങ്ങി പോയതായി പരിസരവാസികള്‍ പറഞ്ഞു. തൃശൂരില്‍ കൊവിഡ് 19 സംശയിച്ച് ഡോക്ടറെ ഫ്ലാറ്റിനകത്ത് പൂട്ടിയിട്ടിരുന്നു. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു.
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…