Saturday, June 8, 2024
spot_img

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപണം; ശ്രീലങ്കന്‍ നാവികസേന നടത്തിയ പരിശോധനയ്ക്കിടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് പരുക്ക്

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന നടത്തിയ പരിശോധനയ്ക്കിടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് മര്‍ദനമേറ്റു. തമിഴ്‌നാട് രാമേശ്വരം സ്വദേശി ജോണ്‍സനാണ് പരിശോധനയ്ക്കിടെ സേന നടത്തിയ ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റത്.

കാരയ്ക്കല്‍ തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മറ്റൊരു ബോട്ടിലെ 14 മത്സ്യത്തൊഴിലാളികളെ സമാന കുറ്റമാരോപിച്ച് ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ജോണ്‍സന് നേരെ ആക്രമണം നടന്നത്.

കാരയ്ക്കല്‍, രാമനാഥപുരം, നാഗപ്പട്ടണം ജില്ലകളില്‍ നിന്നുള്ള ഇവരെ തുടരന്വേഷണത്തിനായി കങ്കേശതുറൈ തീരത്തേക്ക് ലങ്കന്‍ സേന മാറ്റി. ഇരു സംഭവങ്ങളിലും കനത്ത പ്രതിഷേധം രേഖപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

Related Articles

Latest Articles