Saturday, September 19, 2026

പിണറായി വിജയൻ നല്ല വിവരമുള്ള ആളാണ് ! അതിനാൽ എല്ലാവരെയും വിവരദോഷി എന്ന് വിളിക്കാം ; മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇടയ്ക്ക് ബിഷപ്പുമാരെ വിവരദോഷി എന്നൊക്കെ വിളിക്കുകയാണ്. അദ്ദേഹം നല്ല വിവരം ഉള്ള ആളാണ്. അപ്പോൾ അദ്ദേഹത്തിന് എല്ലാവരെയും വിവരദോഷി എന്നെല്ലാം വിളിക്കാവുന്നതാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം.

ഇത് മുഖ്യമന്ത്രിയുടെ സ്വഭാവമാണ്. അദ്ദേഹത്തിന്റെ അത്രയും വിവരമുള്ള ആൾ കേരളത്തിൽ ഇല്ല എന്നുള്ള കാര്യം എല്ലാവർക്കും അറിയുന്ന കാര്യം ആണല്ലോ. അത് ഇപ്പോൾ തെരഞ്ഞെടുപ്പിലൂടെ മനസ്സിലായല്ലോ എന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് ആളുകളെ കബളിപ്പിക്കാനാണെന്നും പ്രോഗ്രസ് റിപ്പോർട്ടല്ല കള്ള റിപ്പോർട്ടാണിതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ഒരു ഗവൺമെന്റാണ് ഇപ്പോഴത്തെ സംസ്ഥാന സർക്കാർ. ഇത്ര വലിയ തോൽവി സംഭവിച്ചിട്ടും ഞങ്ങൾ എല്ലാം ശരിയാണ് എന്ന് പറയുന്ന ഒരു മുഖ്യമന്ത്രിയെ പറ്റിയും സർക്കാരിനെ പറ്റിയും എന്താണ് പറയുക ? ജനങ്ങൾ തള്ളി പറഞ്ഞ ഒരു ഗവൺമെന്റാണ് ഇതെന്നും ചെന്നിത്തല തുറന്നടിച്ചു.

Related Articles

Latest Articles