അച്ഛനമ്മമാരുടെ മുന്നിലിരുന്ന് മദ്യം കഴിക്കാന്‍ ധൈര്യപ്പെടുക. അതും ഒട്ടും ആശങ്കപ്പെടാതെ. സങ്കുചിതരായ മാതാപിതാക്കളെ ന്യൂ വേവിലേക്ക് പിടിച്ചു ഉയര്‍ത്തി അമേരിക്കയിലെ ഒഹായോയിലുള്ള ഇന്ത്യക്കാരിയായ മിഷാ മാലിക് പങ്കുവെച്ച വീഡിയോ വൈറല്‍.

മാതാപിതാക്കളുടെ മുന്നിലിരുന്ന് മദ്യം കഴിക്കുന്ന വീഡിയോ ആണ് മിഷാ മാലിക് ട്വിറ്ററില്‍ പങ്കുവെച്ചത്. ”എന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ച നിമിഷം” എന്നാണ് മിഷ വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

പോസ്റ്റ് ചെയ്ത് അധികം വൈകാതെ വീഡിയോ ട്വിറ്ററില്‍ വൈറലായി. മിഷയുടെ അച്ഛന്റെയും അമ്മയുടെയും പ്രതികരണമാണ് വീഡിയോയുടെ ഹൈലൈറ്റ്. ‘മിഷാ, വേണ്ട’ എന്ന് അമ്മ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഒരു ഷോട്ട് ഒറ്റയടിക്ക് അകത്താക്കിയ മകളെ കണ്ട് പകച്ചിരിക്കുന്ന അമ്മയെ വീഡിയോക്കൊടുവില്‍ കാണാം.

വീഡിയോക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. നിരവധി പേര്‍ ട്വീറ്റിനു താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മകളെ തിരിച്ച് ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിമാനടിക്കറ്റ് എടുത്തുവെങ്കിലും ചുമ വന്നതോടെ തത്കാലം മിഷ നാട്ടിലേക്ക് മടങ്ങാതെ ഒടുവില്‍ രക്ഷപ്പെടുകയായിരുന്നു.