Friday, March 29, 2024
spot_img

ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ടെഗ് കുവൈറ്റിൽ; പടക്കപ്പൽ തീരത്ത് തുടരുന്നത് ജൂലൈ 21 വരെ

കുവൈത്ത് സിറ്റി: ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് ടെഗ് കുവൈറ്റിലെത്തി . സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി ഷുവൈഖ് തുറമുഖത്താണ് കപ്പല്‍ എത്തിയത്. കുവൈറ്റ്     നാവികസേന ഉദ്യോഗസ്ഥര്‍, തുറമുഖ അതോറിറ്റി, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് കപ്പലിനെ സ്വീകരിച്ചത്.

രണ്ട് രാജ്യങ്ങളുടെയും നാവികസേനാ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പല്‍ കുവൈറ്റിലെത്തിയത്. ഇന്ത്യന്‍ നാവികസേനയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, കടല്‍ വഴിയുള്ള ചാരപ്രവര്‍ത്തനം തടയുക, സഖ്യരാജ്യങ്ങളിലെ സേനകളുമായി സംയുക്ത നാവികാഭ്യാസം എന്നീ ദൗത്യങ്ങളാണ് ഐഎന്‍എസ് ടെഗിനുള്ളത്. ജൂലൈ 21 വരെ കപ്പല്‍ കുവൈറ്റ് തീരത്ത് തന്നെ തുടരും.

Related Articles

Latest Articles