Sunday, January 11, 2026

ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു ; അടിയന്തരമായി മുംബൈ തീരത്ത് ഇടിച്ചിറക്കി

മുംബൈ : പതിവ് യാത്രക്കിടെ മുംബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക സേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തിയെന്ന് അറിയിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും നേവി വക്താവ് വ്യക്തമാക്കി.

ഇന്ത്യൻ നേവി എഎൽഎച്ച് മുംബൈയിൽ നിന്നുള്ള പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടുവെന്നും. തുടര്‍ന്ന് മുബൈ തീരത്തോട് ചേർന്ന് ഇടിച്ചിറക്കുകയായിരുന്നെന്നും. നേവി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിക്കുകയായിരുന്നു.

Related Articles

Latest Articles