Friday, April 26, 2024
spot_img

ബിഗ് ബോസ് താരം അർച്ചന ​ഗൗതത്തിനെതിരെ ഭീഷണി ; പ്രിയങ്ക ഗാന്ധിയുടെ പിഎ സന്ദീപ് സിംഗിനെതിരെ കേസ്

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പിഎ സന്ദീപ് സിംഗ് തന്നോട് മോശമായി പെരുമാറിയെന്ന് ബിഗ് ബോസ് താരവും കോൺ​ഗ്രസ് നേതാവുമായ അർച്ചന ഗൗതം. അർച്ചന ​ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുൾപ്പെടെ നടത്തിയെന്നാരോപിച്ച് അർച്ചനയുടെ പിതാവും രം​ഗത്തെത്തിയിരുന്നു.

പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ എന്തിനാണ് ഇവിടെ നിർത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും പോലീസ് ലോക്കപ്പിൽ ഇടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും അർച്ചന പറഞ്ഞു. ജാതീയമായ വാക്കുകളും അസഭ്യ പദപ്രയോഗങ്ങളും ഇയാൾ ഉപയോഗിച്ചതായും അർച്ചനയുടെ പിതാവ് പരാതിയിൽ ആരോപിച്ചു.

Related Articles

Latest Articles