Tuesday, May 21, 2024
spot_img

അമ്പരിപ്പിക്കുന്ന വേഗത; ഏകദിനത്തിൽ വേഗം കൊണ്ട് വിസ്മയിപ്പിച്ച് ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് ,രണ്ടാം ഓവറിലെ നാലാം പന്ത് പാഞ്ഞത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ വേഗം കൊണ്ട് വിസ്മയിപ്പിച്ച് ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്. ഏകദിന ക്രിക്കറ്റിൽ വേഗതയേറിയ ഇന്ത്യൻ ബൗളറെന്ന പ്രശസ്തിയും ഉമ്രാൻ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ രണ്ടാം ഓവറിലെ നാലാം പന്ത് മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിലാണ് ഉമ്രാന്റെ കൈയിൽ നിന്നും പാഞ്ഞത്.

ഇതിന് മുമ്പുള്ള രണ്ട് പന്തുകൾ 151 കിലോമീറ്റർ വേഗതയിലായിരുന്നു. പിന്നാലെയാണ് റെക്കോർഡ് വേഗതയിലെ പന്തും വന്നത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടാനും താരത്തിന് സാധിച്ചിരുന്നു. ടി20യിലും ഇന്ത്യയുടെ വേഗമേറിയ ബൗളർ ഉമ്രാൻ തന്നെയാണ്. 155 കിലോമീറ്റർ വേഗതയിൽ ബൗൾ ചെയ്താണ് ഉമ്രാൻ ടി20യിൽ റെക്കോർഡ് ഇട്ടത്. ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗതയിലെറിഞ്ഞും ഉമ്രാൻ വേഗതയുടെ താരമായിട്ടുണ്ട്

Related Articles

Latest Articles