Tuesday, October 20, 2026

ആന കൂട്ടങ്ങൾക്കിടയിൽ തുമ്പികൈ ഇല്ലാത്ത ആനക്കുട്ടി ; ജീവിക്കാൻ സാധിക്കുമോ എന്ന് ആശങ്ക, വനപാലകരെ വിവരം അറിയിച്ചു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. അതിരപ്പിള്ളി പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിനുള്ളിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. ഏഴാറ്റുമുഖം മേഖലയിൽ അമ്മയാനയടക്കം അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടത്.

ഏതെങ്കിലും മൃഗങ്ങളുടെ ആക്രമണതത്തിലോ എന്തെങ്കിലും കുടുക്കിൽ കുടുങ്ങിയപ്പോഴോ ആവാം തുമ്പികൈ അറ്റ് പോയതെന്നാണ് സംശയിക്കുന്നത്.. പ്രദേശവാസിയായ സജിൽ ഷാജുവാണ് ഈ ആനക്കുട്ടിയെ കണ്ടത്. വിവരം കിട്ടിയതിനെ തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ സ്ഥലത്തെത്തുകയും തുമ്പികൈ ഇല്ലാത്ത ആനകുട്ടിയുടെ ചിത്രങ്ങൾ എടുക്കുകയുമായിരുന്നു. വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles