Sunday, June 2, 2024
spot_img

നവരാത്രിയെ വരവേൽക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; തീവണ്ടിയിൽ യാത്ര ചെയ്യുന്ന ഭക്തർക്കായി പ്രത്യേക മെനു തയ്യാർ, ചിത്രങ്ങൾ പുറത്ത്

ദില്ലി: നവരാത്രി കാലത്ത് തീവണ്ടിയിൽ യാത്ര ചെയ്യുന്ന ഭക്തർക്കായി റെയിൽവേ മന്ത്രാലയം ഞായറാഴ്ച പ്രത്യേക മെനു പ്രഖ്യാപിച്ചു. ട്വീറ്റിലൂടെയാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ പ്രത്യേക ഓർഡർ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നൽകുമെന്നും ‘ഫുഡ് ഓൺ ട്രാക്ക്’ ആപ്പിൽ നിന്ന് ഓർഡർ ചെയ്യാമെന്നും ട്വീറ്റിൽ പറയുന്നു.

“നവരാത്രിയുടെ മഹത്തായ ഉത്സവ വേളയിൽ, സെപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ നിങ്ങളുടെ വ്രതാനുഷ്ഠാനങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ ഒരു പ്രത്യേക മെനു കൊണ്ടുവരുന്നു. ‘ഫുഡ് ഓൺ ട്രാക്ക്’ ആപ്പിൽ നിന്ന് നിങ്ങളുടെ ട്രെയിൻ യാത്രയ്‌ക്കുള്ള നവരാത്രി പലഹാരങ്ങൾ ഓർഡർ ചെയ്യുക, irctc.co.in അല്ലെങ്കിൽ 1323 എന്ന നമ്പറിൽ വിളിക്കുക,” റെയിൽവേ മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.

ദേവി ദുർഗയ്ക്കും അമ്മയുടെ ഒമ്പത് അവതാരങ്ങൾക്കും സമർപ്പിച്ചിരിക്കുന്ന ഒന്നാണ് നവരാത്രി ഉത്സവം. 9 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഇന്നലെ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹിന്ദുക്കൾ വളരെ ആവേശത്തോടെയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.

ഇന്ത്യയിൽ നവരാത്രി വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. രാമായണത്തിലെ രംഗങ്ങൾ അവതരിപ്പിക്കുന്ന ഒരു ആഘോഷമായ രാംലീല ഉത്തരേന്ത്യയിൽ, പ്രധാനമായും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സംഘടിപ്പിക്കാറുണ്ട്. രാവണ രാജാവിന്റെ കോലം കത്തിക്കുന്നത് വിജയദശമി ദിനത്തിൽ കഥയുടെ സമാപനത്തെ അടയാളപ്പെടുത്തുന്നു.

Related Articles

Latest Articles