സുമി: യുക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള ഇന്ത്യൻ എംബസി അധികൃതരുടെ ശ്രമം വിജയത്തിലേക്ക്. റഷ്യയുടെ വെടി നിർത്തലിനെ തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ സംഘം ബസ്സുകളിൽ തൊട്ടടുത്ത നഗരമായ പോൾട്ടാവയിലേക്ക് തിരിച്ചു. ഒഴിപ്പിക്കലിന് 11 മണിക്കൂറാണ് ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സുരക്ഷിത പാതയൊരുക്കാനായി വെടിനിർത്തലിന് റഷ്യ തയ്യാറായത്. നേരത്തെ പ്രഖ്യാപിച്ച രണ്ട് വെടിനിർത്തലുകളും പരാജയമായിരുന്നു.
സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യൻ സംഘം സുമിയുടെ അതിർത്തി നഗരമായ പോൾട്ടാവയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. വെടിനിർത്തൽ പ്രഖ്യാപനമുണ്ടായെങ്കിലും സംഘർഷം നിലക്കാത്ത പശ്ചാത്തലത്തിൽ യാത്ര സുരക്ഷിതമല്ലെന്ന് കണ്ട് ഇന്നലെ ഇന്ത്യൻ രക്ഷാദൗത്യം മാറ്റിവച്ചിരുന്നു. ഇന്ത്യൻ സംഘത്തെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങളായ പോളണ്ടിലും ഹംഗറിയിലും എത്തിക്കാനാണ് നീക്കം

