Wednesday, September 30, 2026

ആപ്പിൾ ഫോട്ടോഗ്രഫി ചലഞ്ചിലെ വിജയികളിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറും; ചിത്രം പുറത്തിറങ്ങി

ആപ്പിൾ ഫോട്ടോഗ്രഫി ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട പത്ത് വിജയികളിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറും. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രജ്വൽ ചൗഗുലെയ്ക്കാണ് ഈ അതുല്യ നേട്ടം കൈവരിക്കാനായത്.

തന്റെ ‘ആർട്ട് ഇൻ നേച്ചർ’ എന്ന ചിത്രത്തിനാണ് ആപ്പിളിന്റെ ‘ഷോട്ട് ഓൺ ഐഫോൺ മാക്രോ ചലഞ്ചിന്റെ’ 10 വിജയികളിൽ ഒരാളായി പ്രജ്വൽ തിരഞ്ഞെടുക്കപ്പെട്ടത്. “ജലത്തുള്ളികൾ മനോഹരമായ ചെറിയ മുത്തുകളെ സൃഷ്ടിക്കുന്നു, അത് ചിലന്തിവലയുടെ സങ്കീർണ്ണമായ രൂപം കൈക്കൊള്ളുന്നു. അത് അതിശയകരമാണ്,” ജഡ്ജ്മാരിൽ ഒരാൾ പറഞ്ഞു.

Related Articles

Latest Articles