ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കി സെമി ഫൈനലിൽ അർജന്റീനയോട് ഇന്ത്യ അവസാന നിമിഷം വരെ പൊരുതി . ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ വനിതകളെ 2-1നാണ് അർജന്റീന കീഴടക്കിയത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ഇന്ത്യയാണ് മുന്നിലെത്തിയത്, ഗുർജിത് കൗറാണ് ഗോൾ നേടിയത്. എന്നാൽ 18, 36 മിനിറ്റുകളിൽ അർജന്റീന ഇന്ത്യൻ പോസ്റ്റിലേക്ക് ഗോളുകൾ മടക്കി. മരിയ നോയൽ ബാരിയോന്യൂവോയാണ് അവർക്കായി ഇരട്ട ഗോൾ നേടിയത്.
അതേസമയം, സ്വർണ, വെള്ളി പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും വനിതാ ഹോക്കി ഒളിമ്പിക്സിലെ കന്നി മെഡലെന്ന സ്വപ്നവുമായി ഇന്ത്യ വെങ്കല മെഡൽ പോരാട്ടത്തിന് ഇറങ്ങും. വെള്ളിയാഴ്ച ബ്രിട്ടനാണ് ഇന്ത്യയുടെ എതിരാളി. അർജന്റീന ഫൈനലിൽ നെതർലൻഡ്സിനെ നേരിടും
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

