Friday, May 3, 2024
spot_img

ഏഷ്യൻ ചാമ്പ്യൻഷിപ്പിന് മാറ്റുരയ്ക്കാൻ ഇന്ത്യൻ വനിതാ ഹോക്കി നിര; താരങ്ങളെല്ലാം ഒളിമ്പിക്‌സിൽ തിളങ്ങിയവർ

ദില്ലി: ഒളിമ്പിക്‌സിൽ വളരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ഹോക്കി വനിതാ ടീം ഏഷ്യൻ ചാമ്പ്യൻഷിപ്പിന് തയാറെടുക്കുന്നു. പതിനെട്ടംഗ ടീമിനെയാണ് ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഡിഡംബർ മാസം 5 മുതൽ 12 വരെയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ചൈന, കൊറിയ, ജപ്പാൻ, തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്‌ക്കുന്നത്.

ഈ വർഷം ഏറ്റവും മികച്ച ഗോൾകീപ്പർ ബഹുമതി നേടിയ സവിതയാണ് ഇന്ത്യൻ നിരയെ നയിക്കുന്നത്. ദീപ് ഗ്രേസ് ഇക്കയാണ് വൈസ് ക്യാപ്റ്റനായി ടീമിലുള്ളത്. രജനി ഇതിമാർപ്പൂ, ഉദിത, നിക്കി പ്രധാൻ, ഗുർജിത് കൗർ എന്നിവർ ടീമിലുണ്ട്.

കൂടാതെ ഇവർക്കൊപ്പം സുശീല ചാനു, നിഷ, മോനിക, നേഹ, ജ്യോതി എന്നിവരും ഒളിമ്പിക്‌സിൽ മദ്ധ്യനിരയിൽ കളിച്ച താരങ്ങളാണ്. ഇവർക്കൊപ്പം നമിതാ താപ്പോയും ലിലിമാ മിൻസും ടീമിലിടം നേടിയിട്ടുണ്ട്.

Related Articles

Latest Articles