നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ ടൂർ കഴിഞ്ഞു തിരികെ എത്തിക്കഴിഞ്ഞു. യുഎസിലെ ലോക കേരളസഭ സമ്മേളനത്തിൽ സി.പി.എം പണപ്പിരിവ് നടത്തിയ വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ഇരിപ്പിടത്തിന് വേണ്ടി 82 ലക്ഷം രൂപയുടെ പാസ് നൽകുകയും അത്താഴ വിരുന്നിനായി ഗോൾഡ്, സിൽവർ കാർഡുകളും സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, മുഖ്യനൊപ്പം ഇരിക്കാൻ പോയിട്ട് പരിപാടി അടപടലം പൊളിഞ്ഞ കാഴ്ചയാണ് നമ്മൾ എന്നാൽ കണ്ടത്.
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയിരിക്കുകയാണ്. മുഖ്യന്റെ പരിപാടിക്ക് ആളില്ലായിരുന്നുവെങ്കിൽ യുഎസിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റുകളുടെ ബുക്കിംഗ് പൂർത്തിയായതായാണ് ഇപ്പോൾ സംഘാടകർ അറിയിച്ചിരിക്കുന്നത്. വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ നിന്ന് 12 മിനിറ്റ് മാത്രം അകലെയുള്ള റൊണാൾഡ് റീഗൻ സെന്ററിലാണ് നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. 838 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് റൊണാൾഡ് റീഗൻ സെന്ററിൽ. എന്നാൽ ഒരാൾക്ക് പോലും കൂടുതൽ എൻട്രികൾ എടുക്കാൻ കഴിയില്ല. പ്രധാനമന്ത്രിയുടെ ഈ പരിപാടി തങ്ങൾ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ 838 സീറ്റുകളും ബുക്കായെന്നാണ് സംഘാടകർ പറയുന്നത്. ഇതിനായി ഞങ്ങൾ ഒരു നിശ്ചിത ഫീസ് നിശ്ചയിച്ചിരുന്നു. ഒരാൾക്ക് 5,000 യുഎസ് ഡോളർ അതായത് ഒരാൾക്ക് ഏകദേശം 4 ലക്ഷം ഇന്ത്യൻ രൂപയായിരുന്നു രജിസ്‌ട്രേഷൻ ഫീസായി നിശ്ചയിച്ചിരുന്നത്. ഈ ഫീസ് ഉണ്ടായിരുന്നിട്ടും, ആയിരക്കണക്കിന് ആളുകൾ ഈ ഇവന്റിലേക്ക് പ്രവേശനം നേടാൻ ഇപ്പോഴും തിക്കി തിരക്കുകയാണ്, അവർ അയ്യായിരത്തിന് പകരം ഇരുപത്തായ്യായിരം ഡോളറും നൽകാൻ തയ്യാറാണ്. അതാണ് നരേന്ദ്രമോദിയുടെ ഭരണത്തിന്റ പ്രത്യേകത. പക്ഷേ അമേരിക്കൻ നിയമങ്ങൾ അനുസരിച്ച്, കൂടുതൽ പണം നൽകി പ്രവേശനം നൽകാൻ കഴിയില്ല. അതേസമയം, ചിക്കാഗോയിലെ ഒരു വലിയ സ്റ്റേഡിയത്തിൽ പദ്ധതി നടത്താൻ ശ്രമമുണ്ടായിരുന്നു. അവിടെ 40,000 ഇന്ത്യൻ അമേരിക്കക്കാരെ അഭിസംബോധന ചെയ്യാൻ ഒരേസമയം മൂന്ന് സ്റ്റേഡിയങ്ങൾ പ്രധാനമന്ത്രിക്കായി ബുക്ക് ചെയ്തിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ സമയപരിമിതി മൂലമാണ് അത് നടക്കാതിരുന്നതെന്നും സംഘാടകർ വ്യക്തമാക്കി.
അതേസമയം, 2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടയിൽ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിത്തിയിട്ടുണ്ടെങ്കിലും, ഈ തവണത്തെ സന്ദർശനത്തിനായി വിപുലമായ ചടങ്ങുകളാണ് യുഎസ് സംഘടിപ്പിച്ചിട്ടുള്ളത്. മോദിയുടെ ആദ്യ ഔദ്യോഗിക ‘സ്റ്റേറ്റ്’ സന്ദർശനമാണ് നടക്കാനിരിക്കുന്നത് എന്നതാണിതിന് കാരണം. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ഉയർന്ന തലമായിട്ടാണ് സ്റ്റേറ്റ് സന്ദർശനം കണക്കാക്കപ്പെടുന്നത്. അമേരിക്ക മറ്റൊരു രാഷ്ട്രത്തലവന് നൽകുന്ന വലിയ അംഗീകാരത്തിന്റെയും ആദരവിന്റേയും അടയാളമാണിത്. നൂറ്റി നാൽപത് കോടി ഇന്ത്യക്കാരെയും സാക്ഷിയാക്കി വരും ദിവസങ്ങളിൽ മോദി ആ ആദരവ് ഏറ്റുവാങ്ങും. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ 7,000-ത്തിലധികം ഇന്ത്യൻ-അമേരിക്കൻ പൗരന്മാരുടെ സാന്നിധ്യത്തിൽ 21 ഗൺ സല്യൂട്ട് നൽകി പ്രസിഡന്റ് ജോ ബൈഡൻ നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നതോടെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം ആരംഭിക്കുന്നത്. തുടർന്ന് ഇരു നേതാക്കളും ഉഭയകക്ഷി യോഗത്തിന് ശേഷം പ്രതിനിധി ചർച്ചകൾക്കും സംയുക്ത പത്ര സമ്മേളനത്തിനും നേതൃത്വം നൽകും.

