indias-covid-vaccine-export-begins
ഡല്‍ഹി: മറ്റു രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ് ഇന്ത്യ. കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ആശ്രയമായി ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞു. അതേസമയം ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കും വാക്‌സിന്‍ എത്തിക്കും. മറ്റ് രാജ്യങ്ങള്‍ അനുമതി നല്‍കുന്നതിനനുസരിച്ച് അവ ഉടന്‍ തന്നെ എത്തിക്കും.
സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് മാലിദ്വീപില്‍ ഇന്ന് എത്തുക. ഇതിനൊപ്പം ഭൂട്ടാനിലും ഇന്നുതന്നെ വാക്‌സിന്‍ എത്തിക്കും. ‘വാക്‌സിന്‍ മൈത്രി’ എന്നാണ് ഈ വിതരണ പ്രക്രിയയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേര്. എന്നാൽ വാക്‌സിന്‍ മൈത്രി’യില്‍ പാകിസ്ഥാന്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം രാജ്യത്ത് വാക്‌സിന്‍ എത്തിക്കാന്‍ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാക്‌സിന്‍ വിതരണയജ്ഞത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…