Sunday, May 19, 2024
spot_img

ഇന്ധന സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നിർണായക ചുവടുവെപ്പ് ; ഹൈഡ്രജനിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയിൽ, പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം നിർവഹിക്കും

കൊച്ചി: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരൻ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. തൂത്തുക്കുടിയിൽനിന്ന് വെർച്വൽ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുക.

ഭാവി ഇന്ധന സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നിർണായക ചുവടുവെപ്പായ ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറ്റമരൻ ഫെറി കൊച്ചിൻ ഷിപ്യാർഡാണ് നിർമ്മിച്ചത്. പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയുംചെയ്ത ഹൈഡ്രജൻ കപ്പലാണിത്.

2070ഓടെ ഇന്ത്യയിൽ ഹരിതഗൃഹ വാതകങ്ങൾ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള പൈലറ്റ് പദ്ധതി ആയാണ് ഹൈഡ്രജൻ ഫെറി നിർമ്മിച്ചത്. ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല. ഊർജ ഉപയോഗവും കാര്യക്ഷമമാണ്. ഫലത്തിൽ ഇത് ആഗോള താപനത്തിന്റെ ആഘാതം കുറക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles