Monday, May 6, 2024
spot_img

കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണവേട്ട; 2.33 കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് കസ്റ്റംസിന്റെ പിടിയിലായത് തുടര്‍നടപടികള്‍ നടന്നുവരികയാണ്.

കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. അഞ്ചുപേരില്‍നിന്നായി 3.53 കോടി രൂപയുടെ സ്വര്‍ണമാണ് ഞായറാഴ്ച കസ്റ്റംസ് പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ഫാന്‍ ബാറ്ററിയില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശികളായ അജ്മല്‍, മുജീബ് റഹ്മാന്‍, മലപ്പുറം സ്വദേശി മുജീബ് പിടിയിലായിരിന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles