Monday, June 17, 2024
spot_img

ഇന്ത്യയുടെ നയതന്ത്ര വിജയം !യുക്രെയ്ൻ യുദ്ധത്തിന് ഐക്യരാഷ്ട്ര സഭ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണം; റഷ്യയെ ശക്തമായി അപലപിക്കാതെ ജി 20 സംയുക്ത പ്രഖ്യാപനം; പ്രഖ്യാപനത്തിന്റെ കൂടുതൽ വിശദശാംശങ്ങൾ പുറത്ത്

ദില്ലി : ജി20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ സമവായമായതിന് പിന്നാലെ സംയുക്ത പ്രസ്താവനയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. യുക്രെയ്ൻ യുദ്ധത്തിന് ഐക്യരാഷ്ട്ര സഭ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം.

‘‘ഐക്യരാഷ്ട്ര സഭ ചാർട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രദേശിക ഏറ്റെടുക്കൽ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്

രാജ്യാന്തര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചർച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിൽ ഒന്നിക്കുകയും യുക്രെയ്‌നിൽ സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല’’ – സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു

Related Articles

Latest Articles