Monday, October 5, 2026

ഇന്ത്യ തന്റെ ജീവിതത്തിലെ വളെരെ പ്രധാനപ്പെട്ട ഭാഗം; രാജ്യവുമായി തനിക്ക് ആഴത്തിലുള്ള ബന്ധം, അമേരിക്കൻ സന്ദർശനത്തിൽ നരേന്ദ്ര മോദിയ്ക്കായി ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ ഭാരതത്തെപ്പറ്റി പറ്റി വർണ്ണിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ നരേന്ദ്ര മോദിയ്ക്കായി ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ ഭാരതത്തെപ്പറ്റി പറ്റി വർണ്ണിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യ തന്റെ ജീവിതത്തിൽ വളെരെയേറെ പങ്ക്‌വഹിച്ച രാജ്യമാണെന്നും ഇന്ത്യയുടെ ചരിത്രം എന്നത് ലോകശ്രദ്ധ ആകർഷിച്ച ചരിത്രമാണെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വ്യക്തമാക്കി. തത്ത്വചിന്തയിലൂടെ രാജ്യം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തനിക്ക് രാജ്യവുമായി അഗാധമായ ബന്ധമുണ്ടെന്നും കമല ഹാരിസ് പറഞ്ഞു. ഇന്ത്യൻ ചരിത്രം തന്നെ മാത്രമല്ല സ്വാധീനിച്ചിട്ടുള്ളതെന്നും അത് ലോകത്തെ മുഴുവൻ സ്വാധീനിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കമല ഹാരിസും ചേർന്ന് ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലുടനീളം, തത്ത്വചിന്തയിലൂടെയും ദൈവശാസ്ത്രത്തിലൂടെയും, ജനാധിപത്യത്തിലൂടെയും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഹാരിസ് വ്യക്തമാക്കി. കുട്ടിയായിരുന്നപ്പോൾ ഇന്ത്യയിലേക്ക് വന്നതിന്റെ ഓർമകളും ഹാരിസ് പങ്ക് വച്ചു. എന്നെയും എന്റെ സഹോദരി മായയെയും ഞങ്ങളുടെ അമ്മ എല്ലാ വർഷവും ബേ ഏരിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകുമായിരുന്നെന്നും മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ സമയം ചിലവഴിക്കുമായിരുന്നെന്നും ഇന്ത്യയിലെ സ്ഥലങ്ങൾ കാണുവാനായി മുത്തശ്ശൻ കൊണ്ട് പോകാറുണ്ടെന്നും കമല പറഞ്ഞു. ഇന്ത്യയിൽ വൈവിധ്യങ്ങളായ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ ഉണ്ടെന്നും താൻ പണ്ട് അവിടെയൊക്കെ പോയിട്ടുണ്ടെന്നും കമലാഹാരിസ് വ്യക്തമാക്കി. പഴയ ഓർമ്മകൾ എല്ലാം ഒന്നൊഴിയാതെ പറഞ്ഞ് കൊണ്ടാണ് കമല തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Related Articles

Latest Articles