Thursday, June 13, 2024
spot_img

ഇന്ത്യന്‍ സൈന്യത്തിന് ഇനി നാഗിന്‍റെ കരുത്ത്: ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയം

ദില്ലി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ടാ​ങ്ക് വേ​ധ മി​സൈല്‍ നാ​ഗ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഡിആര്‍ഡിഒ (ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ) വികസിപ്പിച്ച മിസൈലാണിത്. രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ലെ ഫ​യ​റിം​ഗ് റേ​ഞ്ചി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു പരീക്ഷണം. മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പുള്ള അവസാനവട്ട പരീക്ഷണമാണ് നടന്നത്.

രാത്രിയും പകലുമായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത്. വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ന്ന മൂ​ന്നു പ​രീ​ക്ഷ​ണ​ങ്ങ​ളിലും കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ മിസൈലിനായി.

ഇന്ത്യ പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മൂ​ന്നാം ത​ല​മു​റ​യി​ൽ​പെ​ട്ട അ​ത്യാ​ധു​നി​ക ടാ​ങ്ക് വേ​ധ മി​സൈ​ലാ​ണ് നാ​ഗ്. ശ​ത്രു​ക്ക​ളു​ടെ ടാ​ങ്കു​ക​ളെ പ​ക​ലും രാ​ത്രി​യി​ലും ഒ​രേ​പോ​ലെ കൃ​ത്യ​മാ​യി ആ​ക്ര​മി​ച്ച് ത​ക​ർ​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. നാ​ലു കി​ലോ​മീ​റ്റ​ർ പ്ര​ഹ​ര​പ​രി​ധി​യു​ള്ള നാ​ഗ് മി​സൈ​ൽ ഏ​തു കാ​ലാ​വ​സ്ഥ​യി​ലും ഉ​പ​യോ​ഗി​ക്കാം.

നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിക്കും. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈല്‍. ഇതിന്റെ കാര്യക്ഷമത കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് തിങ്കളാഴ്ച പരീക്ഷണം നടത്തിയത്.

സേ​ന​യി​ൽ മി​സൈ​ൽ സം​വി​ധാ​നം ഉ​ൾ​പ്പെ​ടു​ത്താ​ൻ ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ണ്‍​സി​ൽ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 524 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണു നാ​ഗ് മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ച​ത്. 1980-ൽ ​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മി​സൈ​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കാ​ൻ നി​ശ്ച​യി​ച്ച അ​ഞ്ച് സ്ട്രാ​റ്റെ​ജി​ക് മി​സൈ​ലു​ക​ളി​ൽ ഒ​ന്നാ​മ​ത്തേ​താ​ണ് നാ​ഗ്.

Related Articles

Latest Articles