Friday, April 19, 2024
spot_img

ഇന്ത്യയിൽ 5G കുതിക്കും 4G കിതക്കും; 2027 ആകുമ്പോഴേക്കും രാജ്യത്ത് 5G സാങ്കേതിക വിദ്യയുടെ മുന്നേറ്റമെന്ന് പഠനം

ദില്ലി: വരാനിരിക്കുന്നത് 5G സാങ്കേതികവിദ്യയുടെ വലിയ മുന്നേറ്റം. 2027 ആകുമ്പോഴേക്കും 5G കണക്ഷനുകൾ 40 ശതമാനം കവിയുമെന്ന് എറിക്‌സൺ മൊബിലിറ്റി റിപ്പോർട്ട്. ആഗോള തലത്തിൽ തന്നെ 2027 ൽ 5G കണക്ഷനുകൾ 50 ശതമാനം കവിയും. നിലവിൽ ഇന്ത്യയിൽ പ്രധാനമായും 4G കണക്ഷനുകളാണ്. ആകെ വരിക്കാരുടെ 68 ശതമാനവും 4G വരിക്കാരാണ്. ഇത് 2027 ൽ 55 ശതമാനമായി കുറയും. ഇന്ത്യയിൽ 5G യുടെ വരവോടെ 4G വരിക്കാർ 700 ദശലക്ഷമായി കുറയാനാണ് സാധ്യത.

2022 അവസാന പകുതിയോടെ ഇന്ത്യയിൽ 5G വാണിജ്യാടിസ്ഥാനത്തിൽ നിലവിൽ വരും. മൊബൈൽ ബ്രോഡ് ബാൻഡ് മേഖലയിൽ രാജ്യത്ത് വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. “2021-നും 2027-നും ഇടയിൽ ഇന്ത്യൻ മേഖലയിലെ മൊത്തം മൊബൈൽ ഡാറ്റ ട്രാഫിക് 4 മടങ്ങ് വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഒരു സ്‌മാർട്ട്‌ഫോണിന്റെ ശരാശരി ഡാറ്റാ ട്രാഫിക്ക് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ഇത് 2021-ൽ പ്രതിമാസം 20GB-ൽ നിന്ന് 2027-ൽ പ്രതിമാസം 50GB ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു

Related Articles

Latest Articles