Friday, January 9, 2026

ഇന്‍ഡിഗോ വിമാനത്തിനുള്ളിലെ അതിക്രമക്കേസ്; എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്;മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെയും കേസെടുക്കും

ഇന്‍ഡിഗോ വിമാനത്തിനുള്ളിലെ അതിക്രമക്കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെയും കേസെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വലിയതുറ പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച തങ്ങളെ ഇപി ജയരാജനും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും കയ്യേറ്റം ചെയ്തന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍കുമാറുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിലാണ് ഇപി ജയരാജനൊപ്പം മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവ്.

Related Articles

Latest Articles