Thursday, May 9, 2024
spot_img

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു; ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതോടെ മാനസികാരോഗ്യം മോശമായെന്നാണു വിവരം

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതോടെയാണ് മാനസികാരോഗ്യം മോശമായെന്നാണു വിവരം.

കഴിഞ്ഞ ബുധനാഴ്ചയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. കേസില്‍ അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം. എന്നാല്‍ വിചാരണ നീണ്ടുപോവുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

Related Articles

Latest Articles