Friday, April 26, 2024
spot_img

ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചു; ഒഴിവായത് വൻദുരന്തം

അബുദാബി: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഗള്‍ഫ് എയറിന്റെ വിമാനത്തിന്റെ പിന്‍ഭാഗം ഫ്‌ളൈ ദുബൈ വിമാനത്തില്‍ മുട്ടുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബൈ Fz1461 വിമാനത്തിന്റെ ചിറകാണ് റണ്‍വേയ്ക്ക് അടുത്ത് കിടന്ന ഗള്‍ഫ് എയര്‍ വിമാനത്തിന്റ ചിറകില്‍ തട്ടിയത്.

അപകടത്തില്‍ അകപ്പെട്ട രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ടിലെ ഒരു റണ്‍വേ താല്‍ക്കാലികമായി അടച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും തുറന്നു. റണ്‍വേ താല്കാലികമായി അടച്ചത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്‌ളൈ ദുബയ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles