Sunday, October 4, 2026

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി : തീവ്രവാദത്തെ അയൽവാസിക്കെതിരായുളള നയതന്ത്ര ആയുധമായി ഉപയോഗിക്കുന്നു

ദില്ലി – പാക്കിസ്ഥാനുമായുളള പ്രശ്‌നം വളരെ വ്യത്യസ്തമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. തീവ്രവാദത്തെ അയൽവാസിക്കെതിരായുളള നയതന്ത്ര ആയുധമായി ഉപയോഗിക്കുകയാണെന്നും എസ്.ജയശങ്കർ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു. ഇത് വളരെ സവിശേഷമായ പ്രതിഭാസമാണ്. റഷ്യയിലെ മോസ്‌കോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് നിങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങൾ നോക്കുകയാണെങ്കിൽ ലോകത്തിലെ മറ്റേതൊരു രാജ്യത്തെ കുറിച്ചും ഇതു പോലെ ചിന്തിക്കാൻ കഴിയില്ല. ഭീകരത സംസ്ഥാന നയമായി ഉപയോഗിച്ച് അതിർത്തി മേഖലയിലെ വ്യാപാരത്തിനും,ബന്ധത്തിനും തടസ്സം സൃഷ്ടിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും ജയശങ്കർ ആഞ്ഞടിച്ചു.

എസ് ജയശങ്കർ ദ്വിദിന സന്ദർശനത്തിന് മോസ്‌കോയിൽ എത്തിയതാണ്. ഉഭയകക്ഷി സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടു പോകുന്നതിനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാനിരിക്കുന്ന രാജ്യ സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുമാണ് സന്ദർശനം. ബുധനാഴ്ച റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തും.

Related Articles

Latest Articles