Tuesday, September 22, 2026

റോഹിൻഗ്യൻ അഭയാർത്ഥികളെ തിരിച്ചയച്ച് ഇന്തോനേഷ്യ; യു എൻ ഏജൻസിയുടെ ആവശ്യം തള്ളി.

ഇൻഡോനേഷ്യൻ തീരത്ത് എത്തിച്ചേർന്ന 120 പേർ അടങ്ങുന്ന റോഹിൻഗ്യൻ അഭയാർത്ഥി സംഘത്തെ തിരിച്ചയച്ച് സൈന്യം. തീരത്ത് 130 കിലോമീറ്റർ അകലെ ബോട്ട് തകരാറിലായതിനെ തുടർന്ന് എത്തിച്ചേർന്ന അഭയാർത്ഥി സംഘത്തെ ബോട്ടിൻറെ തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരെ നൽകിയശേഷം മലേഷ്യൻ തീരത്തേക്ക് അയക്കുകയായിരുന്നു.ആംനെസ്റ്റി ഇന്റർനാഷണലിന്റേയും UNHCR ൻറെയും പ്രതിനിധികൾ ഇൻഡോനേഷ്യൻ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും അഭയാർത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കാനാവില്ലെന്ന് ഇൻഡോനേഷ്യ നിലപാടെടുത്തു. റോഹിൻഗ്യൻ മുസ്ലീങ്ങൾ ഇൻഡോനേഷ്യൻ പൗരന്മാരല്ല അതിനാൽ അവരെ രാജ്യത്ത് പ്രവേശിപ്പിക്കാനാവില്ല എന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ നിലപാടെടുത്തത്.

റോഹിൻഗ്യൻ അഭയാർത്ഥികൾ പല രാജ്യങ്ങൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവർ ചേക്കേറുന്ന രാജ്യങ്ങളിൽ വൻ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക രാജ്യമായ ഇൻഡോനേഷ്യ പോലും റോഹിൻഗ്യൻ അഭയാർത്ഥികളെ സ്വീകരിക്കാത്തതിന് കാരണവും ഇതാണ്.

Related Articles

Latest Articles