Saturday, December 27, 2025

ഒരാൾക്ക് അഞ്ച് വോട്ടുകൾ ചെയ്യാം; ഇന്തോനേഷ്യയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്തോനേഷ്യയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും റിട്ടേര്‍ഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും തമ്മിലാണ് മത്സരം നടക്കുന്നത്.
ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ജോകോ വിദോദോക്ക് തന്നെയാണ് മുന്‍തൂക്കം. 2014ല്‍ വിദോദോക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത് വന്ന റിട്ടേഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിചെന്നാണ് പ്രചാരണം നടത്തിയത്.

ജോകോ വിദോദോയും പ്രഭോവോ സുബിയന്റോയ്ക്കും പുറമേ മൌറൂഫ് അമീനും സാന്റിയാഗോ ഉനോയും തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള പ്രധാന സ്ഥാനാര്‍ഥികളാണ്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിർമാണ സഭയിലേക്കുള്ള പ്രതിനിധികൾ തുടങ്ങി അഞ്ച് വോട്ടുകൾ ഒരാൾക്ക് ചെയ്യാം. തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ടെണ്ണലും ഇന്ന് തന്നെ നടക്കുമെങ്കിലും ഫല പ്രഖ്യാപനം മെയിലാണ്.

Related Articles

Latest Articles