Friday, September 18, 2026

വെള്ളവുമില്ല, റോഡുമില്ല! വോട്ട് ചെയ്യില്ലെന്ന തീരുമാനത്തിൽ നാട്ടുകാർ തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍

ചിണ്ടക്കിയൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ലെന്ന തീരുമാനവുമായി അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍.

റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഇവര്‍ ഇത്തരത്തിലൊരു നീക്കത്തിന് ഒരുങ്ങുന്നത്. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് വോട്ട് ബഹിഷ്‌കരിക്കുക.

മധു കൊല്ലപ്പെട്ട സമയത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍, ഒന്നും നടന്നില്ലെന്നും മധുവിന്റെ ഊരുകാര്‍ പറയുന്നു. ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ ഇനി തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നാണ് അവര്‍ പറയുന്നതെന്ന് അട്ടപ്പാടിയിലെ നാട്ടുകാർ പറഞ്ഞു..

Related Articles

Latest Articles