Monday, June 17, 2024
spot_img

മോദി മാജിക്: രാജ്യത്ത് വ്യാവസായിക ഉല്‍പ്പാദനത്തില്‍ വര്‍ധന; ജൂലൈയില്‍ 11.5 ശതമാനം ഉയര്‍ന്നു

മുംബൈ: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം ജൂലൈയില്‍ 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീ്ണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.
ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ് ഖനനം, ഊര്‍ജം, നിര്‍മിതോത്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉത്‌പാദന സൂചികയിലെ നേട്ടത്തിന് കാരണം.

അതേസമയം 2022 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ ഇന്ത്യൻ ജി.ഡി.പിയിൽ വൻ കുതിപ്പുണ്ടാവുമെന്ന്​ പ്രവചനം. ദേശീയ സ്ഥിതിവിവരകണക്ക്​ മന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 24.4 ശതമാനം ഇടിവുണ്ടായപ്പോഴാണ്​ 2022ൽ 20.1 ശതമാനത്തിന്‍റെ ഉയർച്ചയുണ്ടാവുക. അതേസമയം 1990 മുതലാണ് ഇന്ത്യ ത്രൈമാസ വളർച്ചാക്കണക്ക് പുറത്തുവിട്ടു തുടങ്ങിയത്. അതുപ്രകാരം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ജി.ഡി.പി വളർച്ചയാണ് ഇക്കുറി ജൂൺപാദത്തിലേത്.

Related Articles

Latest Articles