Sunday, June 2, 2024
spot_img

വീണ്ടും സുരക്ഷാവീഴ്ച; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 2 അന്തേവാസികൾ ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി ഉമ്മുകുല്‍സു,കോഴിക്കോട് നടക്കാവ് സ്വദേശി ഷംസുദീന്‍ എന്നിവരാണ് ചാടിപ്പോയത്. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

സംഭവത്തിൽ പൊലീസ് (Police) അന്വേഷണം തുടങ്ങി. ഒരു അന്തേവാസിനിയെ മറ്റൊരു അന്തേവാസിനി കൊലപ്പെടുത്തിയ സംഭവത്തിന് പിറകെയാണ് രണ്ട് പേര്‍ ഇവിടെ നിന്നും ചാടിപ്പോയിരിക്കുന്നത്. 469 അന്തേവാസികളുള്ള കുതിവരട്ടത്ത് നാല് സുരക്ഷാജീവനക്കാർ മാത്രമാണുള്ളത്.

Related Articles

Latest Articles