Friday, October 2, 2026

ഐഎൻഎസ് വാഗീർ കരുത്തിന്റെ പ്രതിരൂപം;ഇന്ത്യൻ നാവികസേനയുടെ അഭിമാനം

 നാവിക സേനയുടെ അഞ്ചാം സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ എൻ എസ് വാഗീർ രാജ്യത്തിന് സമർപ്പിച്ചു. മസഗോൺ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചത്. തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനിയാണ് ഐ എൻ എസ് വാഗീർ.

ഇന്ത്യൻ നാവിക സേനയുടെ പ്രൊജക്ട് 75 ന്റെ ഭാഗമായാണ് വാഗിർ നിർമ്മിച്ചത്. സ്‌കോർപീൻ വിഭാഗത്തിൽപ്പെട്ട അഞ്ചാം തലമുറ അന്തർവാഹിനിയാണ് വാഗിർ. ഫ്രഞ്ച് നാവിക സേനയും, ഊർജ്ജ കമ്പനിയായ ഡിസിഎൻഎസും സംയുക്തമായാണ് വാഗീർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിലവിൽ രണ്ട് കാൽവരി ക്ലാസ് അന്തർവാഹിനിയാണ് നാവിക സേനയ്ക്കുള്ളത്. കാൽവരി ക്ലാസ് വിഭാഗത്തിലെ ആറാമത്തെ അന്തർവാഹിനിയായ വാഗ്ഷീറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. അന്തർവാഹിനികളിൽ ഒന്നാമത്തേതാണ് ഐ എൻ എസ് കാൽവരി.

Related Articles

Latest Articles