Sunday, January 11, 2026

കലോത്സവ വേദിയിലെ അടുക്കളയിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിൽ

കോഴിക്കോട്: കലോത്സവ വേദിയുടെ അടുക്കളയിലും പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലാണ് കലോത്സവ വേദിയിലെ അടുക്കളയിൽ പരിശോധന നടന്നത്. നാല് സ്ക്വാഡുകളായി തിരി‍ഞ്ഞ് കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് പരിശോധന നടന്നു.

കലോത്സവ വേദിയുടെ അടുക്കളയിൽ സ്ഥിരമായി പരിശോധന നടത്തുന്നുമെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചിട്ടുള്ളത്. സംസ്ഥനം ഒട്ടാകെ ഇന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുകയായിരുന്നു.

Related Articles

Latest Articles