Friday, May 24, 2024
spot_img

ബന്ധങ്ങൾ തകരുന്നു; ഫോളോയിങ് ബട്ടൺ പിൻവലിക്കാൻ ഒരുങ്ങി ഇൻസ്റ്റാഗ്രാം

ജനപ്രിയ സാമൂഹിക മാധ്യമ ആപ്പ്ലിക്കേഷനായ ഇൻസ്റ്റഗ്രാമിൽ നിന്നും ഫോളോയിങ് ഓപ്‌ഷൻ ഈ ആഴ്ച അപ്രത്യക്ഷമാകുമെന്ന് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിന്റെ തലവൻ ആദം മോസ്സേറി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി..

ആപ്ലിക്കേഷൻ കൂടുതൽ ലളിതമാക്കാന് നടപടി എന്നദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുന്നു. ഈ ആഴ്ച അവസാനത്തോടെ പുതിയ മാറ്റം ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

ഫോളോയിങ് ഓപ്ഷൻ ഉപയോഗിച്ച് സുഹൃത്തുക്കൾ ലൈക്ക് ചെയ്യുകയും, കമന്റു ചെയ്യുകയും ചെയ്ത ചിത്രങ്ങളും , വീഡിയോകളും കാണാനും, സുഹൃത്തുക്കൾ പുതുതായി ഫ്രണ്ട് ലിസ്റ്റിൽ ആഡ് ചെയ്ത ഫോള്ളോവേഴ്‌സിനെ അറിയാനും സാധിക്കുമായിരുന്നു.

ഒരു കാത്തോലിക് പുരോഹിതൻ സ്വവർഗ്ഗ രതിയുടെ ചിത്രങ്ങൾ ലൈക്ക് ചെയ്യുന്നത് തിരിച്ചറിഞ്ഞ സഹ പുരോഹിതനാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രശനം ശ്രദ്ധയിൽ കൊണ്ടുവന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചന നൽകുന്നത്. കൂടാതെ ലോകത്താകമാനം വിവാഹ ബന്ധങ്ങളിൽപോലും കടുത്ത സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഈ സൗകര്യം കാരണമായി എന്നും വിലയിരുത്തപ്പെടുന്നു.
ബന്ധങ്ങളിൽ ഉണ്ടാകുന്ന ഗുരുതരമായ പ്രശ്ങ്ങൾ കണക്കിലെടുത്താണ് ഇൻസ്റ്റഗ്രാമിൽ ഈ പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്

Related Articles

Latest Articles