Thursday, May 16, 2024
spot_img

മുസ്ലിങ്ങളെ അപമാനിച്ച് രാഹുൽ ഗാന്ധി, നായയ്ക്ക് നൂറിയെന്ന് പേരോ ?

ലോക മൃഗദിനത്തില്‍ സോണിയ ഗാന്ധിക്ക് ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി സമ്മാനിച്ചിരുന്നു. ഗാന്ധി കുടുംബത്തിലേക്ക് പുതിയ ഒരു അംഗം എത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നൂറി എന്ന നായ്ക്കുട്ടിയെ ആണ് രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിക്ക് സമ്മാനിച്ചത്. രാഹുൽ തന്നെ ഇതിന്റെ വീഡിയോ യൂട്യൂബിൽ പങ്കുവയ്ക്കുകയൂം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, നായ്ക്കുട്ടിയുടെ പേര് സമൂഹമാദ്ധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുകയാണ്.

രാഹുലിന്റെ നടപടി മുസ്ലീം പെൺകുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് AIMIM നേതാവ് മുഹമ്മദ് ഫർഹാൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്. നായയ്‌ക്ക് നൂറി എന്ന് പേരിട്ടത് അതേ പേരിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് അപമാനകരമാണെന്നും മുസ്ലീം പെൺകുട്ടികളോടും മുസ്ലീം സമുദായത്തോടുമുള്ള ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ ഇത് പ്രതികൂലമായി കാണിക്കുന്നുവെന്നും മുഹമ്മദ് ഫർഹാൻ തുറന്നടിച്ചു.

അതേസമയം, കഴിഞ്ഞ ഓഗസ്റ്റില്‍ മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് നായയെ രാഹുല്‍ ഗാന്ധി ദത്തെടുക്കുന്നത്. നോര്‍ത്ത് ഗോവയിലെ മപുസയിലെ നായവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് നായയെ രാഹുൽ ഗാന്ധി ദത്തെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും രാഹുൽ ഗാന്ധി യൂട്യൂബിൽ പങ്കുവച്ചിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ നൂറി തന്റെ ജീവിതം പ്രകാശിപ്പിച്ചു എന്ന് പറഞ്ഞ് കൊണ്ടാണ് രാഹുല്‍ ഗാന്ധി ലോക മൃഗദിനത്തില്‍ വീഡിയോ പങ്കുവച്ചത്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയതും മനോഹരവുമായ അംഗത്തെ നിങ്ങള്‍ എല്ലാവരും കാണണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ നൂറി. അവള്‍ ഗോവയില്‍ നിന്ന് നേരെ ഞങ്ങളുടെ കൈകളിലേക്ക് പറന്നു, ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി. ഉപാധികളില്ലാത്ത സ്‌നേഹവും വിട്ടുവീഴ്ചയില്ലാത്ത വിശ്വസ്തതയും – ഈ മനോഹരമായ മൃഗത്തിന് നമ്മെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാനും സ്‌നേഹം പങ്കിടാനും നാം പ്രതിജ്ഞയെടുക്കണമെന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചത്.

Related Articles

Latest Articles