Friday, May 3, 2024
spot_img

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം; ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളെ ശാക്തീകരിക്കാനും അവരുടെ ശബ്ദം ശക്തിപ്പെടുത്താനുമാണ് ഈ ദിനം ആചരിക്കുന്നത്

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നു . ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളെ ശാക്തീകരിക്കാനും അവരുടെ ശബ്ദം ശക്തിപ്പെടുത്താനുമാണ് അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നത്.

പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യം വയ്ക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞ ആവര്‍ത്തിച്ചാണ് യുണിസെഫ് ഈ ദിനം ആചരിക്കുന്നത്. ‘നമ്മുടെ സമയം -നമ്മുടെ അവകാശങ്ങള്‍’ എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണ സന്ദേശം.

ശൈശവ വിവാഹം, ലൈംഗീക അതിക്രമം, പഠിക്കാനുള്ള മതിയായ സാഹചര്യം ഇല്ലാത്തവസ്ഥ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഇത്തരം വെല്ലുവിളികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ ഈ ദിനവും പ്രാധാന്യമര്‍ഹിക്കുന്നു.

ഒക്ടോബര്‍ 11 പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം 2011 ഡിസംബര്‍ 19 ന് യുഎന്‍ പൊതുസഭ അംഗീകരിക്കുകയായിരുന്നു.

Related Articles

Latest Articles